തെന്മലയിൽ പാൽ പരിശോധന കേന്ദ്രം തുടങ്ങി

പുനലൂർ: സംസ്ഥാന അതിർത്തിയിൽ സർക്കാർ അനുവദിച്ച പാൽ പരിശോധന ലാബ് തെന്മലയിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പാലി​െൻറ ഗുണമേന്മ പരിശോധിക്കാൻ അതിർത്തിയിൽ അനുവദിച്ച മൂന്ന് പാൽ പരിശോധന കേന്ദ്രത്തിൽ ഒന്നാണ് തെന്മലയിലേതെന്ന് മന്ത്രി പറഞ്ഞു. പാലും പാലുൽപന്നങ്ങളും കാലിത്തീറ്റയും പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കാനുള്ള സംവിധാനം ലാബിലുണ്ട്. തെന്മലയിൽ വനംവകുപ്പി​െൻറ കെട്ടിടത്തിൽ താൽക്കാലികമായാണ് ലാബ് തുടങ്ങിയത്. ആര്യങ്കാവിൽ വാണിജ്യനികുതി വകുപ്പി​െൻറ കെട്ടിടം വാടകക്ക് ലഭിക്കുന്ന മുറക്ക് ലാബ് അങ്ങോട്ട് മാറ്റുമെന്നും മന്ത്രി പറഞ്ഞു. തെന്മല തടി ഡിപ്പോയിലുള്ള വനംവകുപ്പ് കെട്ടിടം അറ്റകുറ്റപ്പണി നടത്തി പൊതുപരിപാടികൾക്ക് വിട്ടുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള നിർദേശം തെന്മല ഡി.എഫ്.ഒക്ക് നൽകി. ജില്ലപഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിച്ചു. കേരള ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ എൻ. രാജൻ, കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻനായർ, മിൽമ മേഖല യൂനിയൻ ചെയർമാൻ കല്ലട രമേശ്, അഞ്ചൽ ബ്ലോക്ക് പ്രസിഡൻറ് രഞ്ജു സുരേഷ്, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു. തെന്മല പഞ്ചായത്ത് പ്രസിഡൻറ് ആർ. ലൈലജ സ്വാഗതവും ക്ഷീരവികസന ഡയറക്ടർ എബ്രഹാം ടി. ജോസഫ് റിപ്പോർട്ടും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.