'കറുകനാമ്പുകൾ' സമാപിച്ചു

കടയ്ക്കൽ: ബാലസംഘം കുമ്മിൾ വില്ലേജ് കമ്മിറ്റി അവധിക്കാല ക്യാമ്പ് . കുമ്മിൾ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ നടന്ന പരിപാടി സി.പി.എം കടയ്ക്കൽ ഏരിയാ സെക്രട്ടറി എം. നസീർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ എസ്. സുദർശനൻ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിച്ചു. ചെയർമാൻ ഡി. അജയൻ സ്വാഗതംപറഞ്ഞു. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്. വിക്രമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. സഫറുല്ലാഖാൻ അധ്യക്ഷത വഹിച്ചു. ഡോ. സി.ജെ. കുട്ടപ്പനെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.