മക​െൻറ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്ത്

പുനലൂർ: ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി. വെഞ്ചേമ്പ് അയണിക്കോട് മംഗലത്ത് പുത്തൻവീട്ടിൽ അനിലാലാണ് മകൻ ജിഷ്ണുലാലി​െൻറ(14) മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. രണ്ടുമാസം മുമ്പാണ് ജിഷ്ണുലാലിനെ കെ.ഐ.പി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്ത് കൂടി കനാൽ ഉണ്ടെങ്കിലും ഇതുവെരയും കുട്ടി കനാലിൽ കുളിക്കാൻ ഇറങ്ങിയിട്ടില്ലെന്ന് പിതാവ് പറ‍യുന്നു. കാണാതാവുന്ന ദിവസം വൈകീട്ട് ജിഷ്ണുലാൽ വീട്ടുമുറ്റത്ത് കുളിക്കാൻ തയാറെടുക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. മകൻ ഇത്രയുംനാളും വീട്ടിൽമാത്രമേ കുളിച്ചിട്ടുള്ളൂവെന്നാണ് മാതാപിതാക്കൾ പറയുന്നത്. കുട്ടിയെ കാണാതായതിന് ശേഷം വിശദമായ പരിശോധനയിൽ വീട്ടിനുള്ളിൽ രക്തം കണ്ടതും ദുരൂഹത വർധിപ്പിക്കുന്നു. ഒപ്പം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തി​െൻറ പല ഭാഗങ്ങളിലുമുള്ള ക്ഷതങ്ങളും മറ്റും മരണത്തിൽ അസ്വാഭാവികത വർധിപ്പിക്കുന്നു. പോസ്റ്റ്മോർട്ടത്തിലും മുങ്ങിമരണം എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പഠിച്ചിരുന്ന സ്കൂളിലെ മുതിർന്ന ചില കുട്ടികളുടെ ചെയ്തികൾ ജിഷ്ണു ചോദ്യം ചെയ്യുകയും ഇത് സ്കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തതിനെ തുടർന്ന് ജിഷ്ണുലാലിനെ ഇവർ അസഭ്യം പറയുകയും മരണത്തിന് തലേന്ന് മർദിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ഇത് ജിഷ്ണുവി​െൻറ സഹപാഠികൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. പത്താം ക്ലാസ് പിരിഞ്ഞുപോകൽ ദിവസം ജിഷ്ണുവിനെ ആക്രമിച്ചസംഘം പിന്നെയും ഭീക്ഷണിപ്പെടുത്തിയിരുന്നു. ഇതെല്ലാം മകൻറ മരണത്തിന് കാരണമായിട്ടുണ്ടെന്ന് ആരോപിച്ച് പിതാവ് പുനലൂർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഉണ്ടായില്ല. ജിഷ്ണുവി​െൻറ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി സമരസമിതി രൂപവത്കരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. ഇത് സംബന്ധിച്ച് പിതാവ് അനിലാൽ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികൾക്കും പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.