കത്ത് നൽകിയിട്ടും കണ്ണുതുറന്നില്ല: കാത്ത്​ ലാബ്​ അടച്ചു

തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിലെ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽെഫയർ സൊസൈറ്റിയുടെ കാത്ത് ലാബ് അടച്ചു. ആഞ്ചിയോഗ്രാം അടക്കമുള്ള പരിശോധനക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുമുക്തമാക്കാനുള്ള ഇ.ടി.ഒ മെഷീൻ തകരാറിലായതാണ് കാരണം. കാത്ത് ലാബിലെ ഏക ഇ.ടി.ഒ മെഷീനാണ് കേടായിരിക്കുന്നത്. ദിനംപ്രതി 30 മുതൽ 40 വരെ രോഗികളെ ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി ചികിത്സകൾ നടത്തിയിരുന്ന ലാബാണിത്. കാർഡിയോളജി വിഭാഗം മെഷീൻ തകരാറായതായി ചൂണ്ടിക്കാണിച്ച് നടത്തിപ്പുകാരായ കെ.എച്ച്.ആർ.ഡബ്ല്യു.എസ് കത്ത് നൽകിയിരുന്നു. മെഷീൻ സർവിസ് ചെയ്യാത്തതുമൂലം കേടായതെന്നാണ് വിവരം. സർവിസ് കമ്പനിക്ക് നൽകാനുള്ള തുകയിൽ മുടക്കം വരുത്തിയിരുന്നതായും അറിയുന്നു. ഇത് എന്ന് അറ്റകുറ്റപ്പണി നടത്തുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിരവധിരോഗികളാണ് ഇതുമൂലം വലയുന്നത്. സർക്കാർ അടിയന്തര ഇടപെടൽ നടത്തിയാൽ മാത്രമേ പ്രശ്നപരിഹാരമാവുകയുള്ളൂവെന്ന് രോഗികൾ പറയുന്നു. കൂടാതെ എച്ച്.ഡി.എസ് ലാബിൽ കെമിക്കൽ ഇല്ലാത്തതിനാൽ പരിശോധനകളും നടക്കുന്നില്ല. ഹോസ്പിറ്റൽ െഡവലപ്മ​െൻറ് സൊസൈറ്റി ലാബിൽ രക്തത്തിലെ അമോണിയ പരിശോധനക്കായുള്ള കെമിക്കൽ ഇല്ലാത്തതിനാൽ രോഗികളെ മടക്കിഅയക്കുകയാണ്. പാവപ്പെട്ടവരായ രോഗികൾ സ്വകാര്യ ലാബുകളിൽ 500 രൂപ മുടക്കി ഈ പരിശോധന നടത്തേണ്ടിവരികയാണ്. കുറഞ്ഞതുകക്ക് മെഡിക്കൽകോളജിൽ എത്തുന്ന രോഗികൾക്ക് പരിശോധന നടത്താനായാണ് എച്ച്.ഡി.എസ് ലാബ് ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.