സാങ്കേതികത പ്രയാണത്തിൽ കൈകോർത്ത്​ യു.എസ്.ടി ഗ്ലോബലും, മൈക്രോസോഫ്റ്റും

തിരുവനന്തപുരം: യു.എസ്.ടി ഗ്ലോബൽ മൈക്രോസോഫ്റ്റുമായി സഹകരിച്ച് നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനും അവയെ ഉപഭോക്താക്കൾക്കായി മികച്ച സേവനങ്ങളായി ആവിഷ്കരിക്കുന്നതിനും വേണ്ടി നരവംശശാസ്ത്രം, കല, സാങ്കേതികവിദ്യ എന്നിവയെ ഒന്നിപ്പിക്കുന്ന ഡിജിറ്റൽ പരിവർത്തന പ്രയാണത്തിന് തുടക്കംകുറിച്ചു. സാങ്കേതിക സൊല്യൂഷനുകൾ കണ്ടെത്തുവാനുള്ള ടെക്നോളജിസ്റ്റുകളുടെ കഴിവ് വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റി​െൻറ സഹകരണത്തോടെ യു.എസ്.ടി ഗ്ലോബൽ തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച 'ഫ്യുചർ ഡീകോഡെഡ്' പരിപാടിയിൽ മൈക്രോസോഫ്റ്റ് നേതൃത്വവും, ഡിജിറ്റൽ വിദഗ്ധരും പങ്കെടുത്തു. പരിപാടിയിൽ മൈക്രോസോഫ്റ്റ് 'ഇന്നോവേഷൻ ആൻഡ് ലീഡർഷിപ് ഇൻ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ' അവാർഡ് യു.എസ്.ടി ഗ്ലോബലിന് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.