തൊണ്ടിമുതൽ ഹാജരാക്കിയില്ല, പൂന്തുറ എസ്.ഐക്ക് കോടതിയുടെ കാരണംകാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: സെയ്‌ദാലി വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ ഹാജരാകാത്ത പൂന്തുറ എസ്.ഐക്ക് കോടതിയുടെ കാരണംകാണിക്കൽ നോട്ടീസ്. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. ചാല റൂബി നഗറിൽവെച്ചാണ് കേസിലെ ഒന്നുമുതൽ നാലുവരെ പ്രതികൾ സെയ്‌ദാലിയെ കുത്തി കൊലപ്പെടുത്തിയത്. പ്രതികൾ ഇവിടെ എത്തിയത് കേസിലെ മൂന്നാംപ്രതി ഹുസൈൻ അബ്ബാസ് എന്നയാളുടെ ഓട്ടോയിലായിരുന്നു. ഈ ഓട്ടോ കേസിലെ തൊണ്ടിമുതലായി കോടതിയിൽ പൊലീസ് ഹാജരാക്കിയിരുന്നു. എന്നാൽ ഇത് പ്രതി കോടതിയിൽനിന്ന് നിബന്ധനകൾ പ്രകാരം വാങ്ങിയിരുന്നു. ഒാേട്ടാ കൊടുക്കുമ്പോൾ വിചാരണസമയത്ത് ഹാജരാക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ വിചാരണ പരിഗണിച്ചപ്പോൾ ഓട്ടോ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൂന്തുറ പൊലീസ് പിടികൂടിയെന്ന് പ്രതി അറിയിച്ചു. തുടർന്ന് കോടതി പൂന്തുറ എസ്.ഐക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ കോടതിയിൽ ഓട്ടോയുടെ ഫോട്ടോയാണ് ഹാജരാക്കിയത്. പൊലീസി​െൻറ ഡംബ് ഏരിയയിൽ ഉണ്ടെന്നും ഇത് തുരുമ്പെടുത്ത് നശിച്ചുപോയെന്നും കാണിച്ച് റിപ്പോർട്ടും ഹാജരാക്കി. ഇത്‌ കോടതിയെ ചൊടിപ്പിച്ചതോടൊണ് പൂന്തുറ എസ്.ഐക്ക് കാരണംകാണിക്കൽ നോട്ടീസയക്കാൻ ഉത്തരവ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.