മീഡിയാസിറ്റി പുരസ്​കാരങ്ങൾ വിതരണംചെയ്​തു

തിരുവനന്തപുരം: മീഡിയാസിറ്റി ചാനലി​െൻറ മാധ്യമ-ടെലിവിഷൻ പുരസ്കാരങ്ങൾ വിതരണംചെയ്തു. വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ടെലിവിഷൻ പുരസ്കാരങ്ങൾ അന്തരിച്ച നടൻ പി. സുകുമാര​െൻറ സ്മാണാർഥം ഏർപ്പെടുത്തിയതാണ്. പുരസ്കാരവിതരണം മന്ത്രി കടകംപള്ളി സുേരന്ദ്രൻ, കെ. മുരളീധരൻ എം.എൽ.എ, ഒ. രാജഗോപാൽ എം.എൽ.എ, നടൻ പ്രേംകുമാർ എന്നിവർ നിർവഹിച്ചു. മാധ്യമ ശ്രേയസ് പുരസ്കാരം 'മാധ്യമം' തിരുവനന്തപുരം ബ്യൂറോ സീനിയർ റിപ്പോർട്ടർ എ. സക്കീർ ഹുസൈൻ ഏറ്റുവാങ്ങി. കരമനയാറ്റിൽ അകപ്പെട്ട മൂന്ന് പെൺകുട്ടികളിൽ രണ്ടുപേരെ രക്ഷിച്ച ശാലിനി ആർ.എസ്, പിതാവ് ശ്രീകുമാർ എന്നിവർക്ക് ജീവൻ രക്ഷാപുരസ്കാരം നൽകി. മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. മല്ലിക സുകുമാരൻ, കരമന ജയൻ, ബി.ജെ.പി ജില്ലാ പ്രസിഡൻറ് എസ്. സുരേഷ്, കടയ്ക്കൽ രമേശ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.