'പി.കെ. കുഞ്ഞച്ചൻ: ഭാസുര ഓർമകൾ' പ്രകാശനം; സംഘാടകസമിതി രൂപവത്​കരിച്ചു

തിരുവനന്തപുരം: പി.കെ. കുഞ്ഞച്ചൻ: ഭാസുരഓർമകൾ' പുസ്തക പ്രകാശനത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപവത്കരിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞച്ചനെ കുറിച്ച് ഭാര്യ ഭാസുരദേവി രചിച്ച പുസ്തകം ജൂൺ 14 രാവിലെ 10ന് വി.ജെ.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. വി.എസ്. അച്യുതാനന്ദൻ പുസ്തകം ഏറ്റുവാങ്ങും. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ: ആനാവൂർ നാഗപ്പൻ (ചെയർമാൻ), വിനോദ് വൈശാഖി (ജനറൽ കൺവീനർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.