വിമൻ ഇൻ സിനിമ കലക്ടീവ് വാർഷികാഘോഷം

തിരുവനന്തപുരം: കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും നടത്തുന്ന ചലച്ചിത്രപ്രദർശനത്തോടെയും സംവാദത്തോടെയും വിമൻ ഇൻ സിനിമ കലക്ടീവി​െൻറ ഒരുവർഷം നീളുന്ന വാർഷികാഘോഷപരിപാടികള്‍ക്ക് തുടക്കമാവും. പുനർവായന എന്ന് പേരിട്ട ചലച്ചിത്ര സംവാദ പരിപാടി മേയ് 26 (കോഴിക്കോട്), 27 (കൊച്ചി), 28 (തിരുവനന്തപുരം) തീയതികളിൽ നടക്കും. കേരളത്തിലെ വിവിധ സ്ത്രീ സംഘടനാപ്രതിനിധികൾ, ചലച്ചിത്രപ്രവർത്തകർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ ശ്രദ്ധേയരായ നിരവധിപേർ പരിപാടിയിൽ പങ്കെടുക്കും. പുനർവായനയുടെ ഔപചാരിക ഉദ്ഘാടനമാണ് മൂന്ന് നഗരങ്ങളിലായി നടത്തുന്ന ചലച്ചിത്രപ്രദർശനവും സംവാദവും. തുടർന്ന് ആദ്യ പരിപാടി ആഗസ്റ്റിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.