കുടുംബശ്രീ സി.ഡി.എസ് വാർഷികം സംഘടിപ്പിച്ചു

കിളിമാനൂർ: കിളിമാനൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം പോങ്ങനാട് ഗവ. ഹൈസ്കൂൾ ഒാഡിറ്റോറിയത്തിൽ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ മാലതി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി മുഖ്യപ്രഭാഷകനായി. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ്, കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ എന്നിവർ ഉപഹാരങ്ങൾ വിതരണംചെയ്തു. വൈസ് പ്രസിഡൻറ് എ. ദേവദാസ്, എസ്. രാധാമണി, ഷൈജു, സിയാദ്, എസ്. ബീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.