ഇടിമിന്നലിൽ വീട് തകർന്നു

പാലോട്: ഇടിമിന്നലിൽ വീടി​െൻറ ഭിത്തി ഇടിഞ്ഞുവീണു. പെരിങ്ങമ്മല എൻ.എസ്.എസ് ജങ്ഷൻ കാർത്തിക വിലാസത്തിൽ ഭുവനചന്ദ്രൻ നായരുടെ വീടിനാണ് മിന്നലേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അടുക്കളയുടെ ചുമരാണ് ഇടിഞ്ഞുവീണത്. ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. സമീപത്തെ തെങ്ങ് മിന്നലേറ്റ് കരിഞ്ഞു. വീട്ടുകാർ പുറത്തേക്കോടി രക്ഷപ്പെട്ടു. ഭുവനചന്ദ്രൻ നായരുടെ മരുമകളുടെ കൈക്ക് നിസ്സാര പരിക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.