അമൃത എ.എസിനെ അനുമോദിച്ചു

കിളിമാനൂർ: ആന്ധ്രാപ്രദേശില്‍ നടന്ന 32ാമത് ഫെഡറേഷന്‍ കപ്പ്‌ ബാസ്കറ്റ് ബാൾ വനിതാവിഭാഗത്തില്‍ കിരീടം നേടിയ കേരളാ ടീം അംഗം അമൃത എ.എസിനെ ഡി.കെ. മുരളി എം.എല്‍.എ വീട്ടിലെത്തി അനുമോദിച്ചു. ഭരതന്നൂര്‍ അഖില നിവാസില്‍ സാമ്പന്‍-അനില ദമ്പതികളുടെ മകളാണ് അമൃത. അഞ്ച് തവണ ദേശീയ ടീമി​െൻറ ഭാഗമായി മത്സരിച്ചിട്ടുണ്ട്. രണ്ട് തവണ ബെസ്റ്റ് പ്ലയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. സി.പി.എം ഭരതന്നൂര്‍ ലോക്കല്‍ സെക്രട്ടറി ആര്‍. രാജേന്ദ്രന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. അനില്‍കുമാര്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ എസ്. ഗോപന്‍, ശ്രീകല, അനില്‍ വെഞ്ഞാറമൂട് എന്നിവരും എം.എല്‍.എയ്ക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.