ഭിന്നശേഷിക്കാരുടെ പരീക്ഷാനുകൂല്യം: ദുരുപയോഗം തടയാൻ ഉത്തരവ്​

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ പരീക്ഷാനുകൂല്യം ദുരുപയോഗം ചെയ്യുന്നത് തടയാൻ സർക്കാർ ഉത്തരവിറക്കി. പഠിച്ചുകൊണ്ടിരിക്കുന്നവരുടെയും പുതുതായി പ്രവേശനം നേടിയവരുടെയും അന്തിമ ലിസ്റ്റ് ഒന്നാംവർഷ വാർഷിക പരീക്ഷക്ക് മുമ്പ് ഒാരോ സ്കൂളിലും പ്രസിദ്ധീകരിക്കണം. മെഡിക്കൽ ബോർഡ് അംഗീകരിച്ച കുട്ടികൾക്ക് പരീക്ഷ എഴുതുന്നതടക്കമുള്ള സഹായം യഥാസമയം നൽകുന്നുവെന്ന് പ്രഥമാധ്യാപകർ ഉറപ്പാക്കണം. ഒന്നാംപാദ പരീക്ഷക്ക് മുേമ്പ പത്താം ക്ലാസ് 2019 മാർച്ച് പരീക്ഷയിൽ സഹായം ആവശ്യമുള്ളവരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.