രാജീവ്ജ്യോതി യാത്രക്ക്​ സ്വീകരണം നൽകി

തിരുവനന്തപുരം: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27ാമത് രകതസാക്ഷിത്വ ദിനത്തി​െൻറ ഭാഗമായി കർണാടകയിൽനിന്ന് പുറപ്പെട്ട രാജീവ് ജ്യോതി യാത്രക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനിൽ സ്വീകരണം നൽകി. ഇന്ദിരഭവനിലെത്തിയ യാത്രയെ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി സ്വീകരിച്ചു. രാത്രിയോടെ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. 21ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.