കാട്ടാക്കട-: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ആദിവാസികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് ഒമ്പത് മാസത്തിലേറെയായി ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നില്ല. മഹിള ബാങ്കിെൻറ കോട്ടൂര്‍ ശാഖവഴി പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്കാണ് പെന്‍ഷന്‍ മുടങ്ങിയത്. ബാങ്കിെൻറ ലയനം കാരണം ഐ.എഫ്.എസ്.സി കോഡിലുണ്ടായ മാറ്റം ഗുണഭോക്താക്കൾ യഥാസമയം ഗ്രാമപഞ്ചായേത്താഫിസില്‍ അറിയിക്കാത്തതാണ് പെന്‍ഷന്‍ വിതരണം താളംതെറ്റിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് കാരണംകാട്ടി നിരവധി തവണ പഞ്ചായേത്താഫിസില്‍ പരാതിപ്പെട്ടെങ്കിലും ബാങ്കില്‍ അന്വേഷിക്കാനായി പറഞ്ഞുവിടുകയായിരുന്നുവെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. പെന്‍ഷന്‍ പണത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായത്. അധികൃതര്‍ക്കുണ്ടായ വീഴ്ച യഥാസമയം പരിഹരിക്കാതെ ഗുണഭോക്താക്കളെ വട്ടംചുറ്റിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ഓണത്തിനുശേഷം ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്ന് പറയുന്നു. അഗസ്ത്യവനത്തിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കേണ്ട പെന്‍ഷന്‍ വിതരണത്തില്‍ അലംഭാവം കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അടിയന്തരമായി പെന്‍ഷന്‍ നല്‍കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്. പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി വനത്തില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ നിരവധിതവണയാണ് പഞ്ചായേത്താഫിസില്‍ കയറി ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.