മുസ്​ലിം സ്ത്രീകളെ പാർശ്വവത്​കരിക്കാനാണ് ഫാഷിസ്​റ്റ്​ ഭരണകൂടങ്ങൾ ശ്രമിക്കുന്നത്​ ^ഷാഹിനാ നിയാസി

മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കാനാണ് ഫാഷിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത് -ഷാഹിനാ നിയാസി കരുനാഗപ്പള്ളി: ഇന്ത്യൻ മുസ്‌ലിംകളെ ജനാധിപത്യപാതയിൽ ഉറപ്പിച്ചുനിർത്തിയ നേതാവായിരുന്നു ഭരണഘടനാ നിർമാണ സമിതിയിൽ അംഗമായിരുന്ന ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മയിലെന്ന് വനിതാ ലീഗ് ദേശീയ സെക്രട്ടറി ഷാഹിനാ നിയാസി. വനിതാ ലീഗ് നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുത്തലാഖും ഏക സിവിൽ കോഡും ചർച്ചയാക്കി മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കാനാണ് ഫാഷിസ്റ്റ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിക്കുന്നെതന്നും അവർ പറഞ്ഞു. വനിതാ ലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ. എം. റംലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സീമ യഹിയ, ജില്ലാ ജനറൽ സെക്രട്ടറി ജുബിന കെ. കമാൽ, ട്രഷറർ മീരാ റാണി എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം ഭാരവാഹികൾ: റഹിയാനത്ത് ബീവി (പ്രസി.), ലത്തീഫാബീവി, ജമീലബീവി, ഹർഷ ടി. മുഹമ്മദ്, സാജിത കെ.എസ്. പുരം (വൈസ് പ്രസി.), നസീമാ മജീദ് (ജന. സെക്ര.), സാബിറ നാസർ, നജ്മുന്നിസ, ഷംന സിദ്ദീക്ക്, ജലീല പീടികയിൽ (സെക്ര.), ബീഗം റഹ്മത്ത് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.