പ്രതിഭാ പുരസ്‌കാരവിതരണവും അവാര്‍ഡ് ദാനവും

ഓച്ചിറ: ചേന്നല്ലൂര്‍ ഫാഷന്‍ ഹോംസി​െൻറയും സി.ടി.എം ട്രസ്റ്റി​െൻറയും ആഭിമുഖ്യത്തില്‍ 17-ന് ഉച്ചക്ക് 1.30ന് ചേന്നല്ലൂര്‍ ഫാഷന്‍ ഹോംസ് അങ്കണത്തില്‍ പ്രതിഭാ പുരസ്‌കാരം, പഠനോപകരണം, വിദ്യാഭ്യാസ അവാര്‍ഡ് എന്നിവയുടെ വിതരണം നടത്തും. പഠനോപകരണ വിതരണവും സമ്മേളനവും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രതിഭാ പുരസ്‌കാര വിതരണം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും വിദ്യാഭ്യാസ അവാര്‍ഡ്ദാനം എന്‍. വിജയന്‍പിള്ള എം.എല്‍.എയും വിദ്യാഭ്യാസ ധനസഹായ വിതരണം എ.സി.പി ബി. വിനോദും നിര്‍വഹിക്കും. മികച്ച പാര്‍ലമെേൻററിയന്‍ അവാര്‍ഡ് നേടിയ എം.പിയെ സി.ടി.എം ട്രസ്റ്റ് ചെയര്‍മാന്‍ മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.