ദലിതരെയും മുസ്​ലിംകളെയും കമ്യൂണിസ്​റ്റ്​ പാർട്ടി പരിഗണിച്ചില്ല ^കാഞ്ച ​എലയ്യ

ദലിതരെയും മുസ്ലിംകളെയും കമ്യൂണിസ്റ്റ് പാർട്ടി പരിഗണിച്ചില്ല -കാഞ്ച എലയ്യ തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ ദലിതരെയും മുസ്ലിംകളെയും കമ്യൂണിസ്റ്റ് പാർട്ടി പരിഗണിച്ചില്ലെന്ന് കീഴാള ചരിത്രകാരൻ കാഞ്ച എലയ്യ. ബംഗാളിലെ സി.പി.എം തകർച്ചക്ക് കാരണം ബ്രാഹ്മണ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് പ്രസ് ക്ലബിൽ നടത്തിയ ആശയസംവാദത്തിൽ സംസാരിക്കുകയായിരുന്നു എലയ്യ. ഡോ.അംബേദ്കർ ജാതി നിർമാർജനത്തെക്കുറിച്ചും മാർക്സ് വർഗരഹിത സമൂഹത്തെക്കുറിച്ചുമാണ് ചിന്തിച്ചത്. ഇന്ത്യനവസ്ഥയിൽ ഇതുരണ്ടും ഒന്നായിരുന്നു. പശ്ചാത്യദേശത്ത് പ്ലേറ്റോയും അരിസ്റ്റോട്ടിലും ഉണ്ടായപ്പോൾ ഇന്ത്യൻ ചിന്ത വാത്സ്യായനിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാൻഷിറാം വരെയുള്ള ഇന്ത്യയിലുണ്ടായ ദലിത് വിമോചന നേതാക്കൾക്ക് പ്രചോദനം ശ്രീനാരായണ ഗുരുവാണ്. വിദ്യാഭ്യാസവും ഉപജീവനവുമുൾപ്പെടെ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന കർമപദ്ധതിയാണ് ഗുരു വിഭാവനം ചെയ്തത്. രാജ്യം കണ്ട ഏറ്റവും വലിയ പിന്നാക്ക വിമോചകനായ ഗുരുവിനെ രാജ്യം വേണ്ടരീതിയിൽ അറിയാത്തത് അദ്ദേഹത്തി​െൻറ കൃതികൾ ഇംഗ്ലീഷിൽ വരാത്തതുകൊണ്ടാണ്. വിദ്യാഭ്യാസത്തിലും ജീവിതരീതിയിലും കേരളത്തിലെ പിന്നാക്ക ദലിത് സമൂഹം ഇതര സംസ്ഥാനങ്ങളിലേതിനെക്കാൾ ഏറെ മുന്നിലാണ്. ക്രിസ്ത്യൻ മിഷനറിമാരുടെ വിദ്യാഭ്യാസപ്രവർത്തനവും ശ്രീനാരായണ ഗുരുവി​െൻറ ഇടപെടലുകളുമാണതിന് കാരണം. പിന്നാക്ക ദലിത് വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായുള്ള ദേശീയ സമരത്തിന് കേരളം നേതൃത്വം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫോറം ഫോർ ജസ്റ്റിസ് അധ്യക്ഷൻ വി.ആർ. ജോഷി പരിപാടിക്ക് നേതൃത്വം നൽകി. നാഷനൽ ലോ സ്കൂൾ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ മോഹൻ ഗോപാൽ, നീലലോഹിതദാസ്, പ്രഫ. ടി.വി. വിജയകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.