nomb special++for last page+++ അവർ നോമ്പുകാലത്തിനായി കാത്തിരിക്കുകയായിരുന്നു

======= പ്രമുഖരുടെ നോമ്പനുഭവങ്ങൾ എന്ന കോളത്തിലേക്കുള്ള െഎറ്റമാണിത് ഇൗ കോളത്തിലേക്ക് പരസ്യം ലഭിച്ച യൂനിറ്റുകൾക്ക് ഉപയോഗിക്കാം______++++ അവർ നോമ്പുകാലത്തിനായി കാത്തിരിക്കുകയായിരുന്നു സ്മിത ഗിരീഷ് വീണ്ടുമൊരു വ്രതമാസത്തി​െൻറ വിളിയാളവുമായി ചന്ദ്രക്കല മാനത്ത് തെളിയുമ്പോൾ മനസ്സിലും തെളിയുന്നുണ്ട് നോമ്പി​െൻറ പുണ്യങ്ങൾ തികഞ്ഞ കുറെ ചിത്രങ്ങൾ. പൂർണചന്ദ്രന്മാരെ പോലെ തിളങ്ങിയ സ്നേഹത്തി​െൻറയും സൗഹൃദത്തി​െൻറയും മുഖങ്ങളാണ് ആ ചിത്രങ്ങെളാക്കെയും. വ്രതമെടുത്ത ക്ഷീണത്തെ ഒാർക്കാതെ വ്രതമില്ലാത്ത ഞങ്ങൾക്ക് സ്നേഹം ചേർത്തുവെച്ചു വിളമ്പിത്തന്ന ഉമ്മമാർ. സൗഹൃദത്തി​െൻറ ഇഫ്താറുകളിലേക്ക് ക്ഷണിച്ചുകൊണ്ടുപോയ സുഹൃത്തുക്കൾ. ഒരു പരിചയമില്ലാതിരുന്നിട്ടും പുണ്യമാസത്തി​െൻറ മേൽവിലാസത്തിൽ തേടിപ്പിടിച്ചുവന്ന് നന്മകൾ പങ്കുവെച്ചുപോയ അപരിചിതർ... 2010ൽ ആദ്യമായി ദുബൈയിലെത്തിയ എന്നെ സ്വീകരിച്ചത് ഗിരീഷി​െൻറ സുഹൃത്ത് അൻവറും കുടുംബവുമായിരുന്നു. ഞങ്ങൾ താമസിക്കാനെടുത്ത മറ്റൊരു സുഹൃത്തി​െൻറ വീട്ടിലേക്ക് പോവാൻ അനുവദിക്കാതെ, അയിഷയും അൻവറും ഷാർജയിലെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഇതുപോലൊരു നോമ്പി​െൻറ തുടക്ക ദിവസത്തിലായിരുന്നു. അവിടെ അൻവറി​െൻറ ഉമ്മയും ബന്ധുക്കളും എല്ലാവരും ഉണ്ട്. നോമ്പു തുടങ്ങിയതല്ലേ, വീട്ടുകാർക്ക് ഞങ്ങൾ ബുദ്ധിമുട്ടാകുമോ എന്നായിരുന്നു ആശങ്ക. പക്ഷേ, എന്നെ പട്ടിണിക്കിരുത്താതിരിക്കാൻ ചെറിയ കുഞ്ഞുള്ള ആയിഷ അതികാലത്തെ എണീറ്റ് എനിക്ക് പ്രാതലും, ഉച്ചഭക്ഷണവും ഒരുക്കി. നോമ്പുകാലത്തെ മുസ്ലിം സുഹൃത്തുക്കളുടെ ജീവിതചര്യ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതികാലത്തെ പ്രായഭേദമന്യേ ഉണർന്ന് പ്രാർഥനയോടെ, ശ്രദ്ധയോടെ ആരംഭിക്കുന്ന വ്രതം ആ ദിവസം മുഴുവൻ നീളുന്നു. ഉമിനീർപോലും ഇറക്കാൻ മടിച്ച് പകൽ മുഴുവൻ പട്ടിണിയിരിക്കുന്നു. പ്രാർഥനാദികളിൽ മുഴുകുന്നു... ഹൃദയം സ്നേഹ ദയാ വാത്സല്യങ്ങൾ കൊണ്ടു നിറയ്ക്കുന്നു. ഒരിക്കൽപോലും ഒരു മുസ്ലിം സുഹൃത്തും നോമ്പുകാലത്തെ മടുപ്പോടെ കാണുന്നതായി തോന്നിയിട്ടില്ല. മറിച്ച്, അവരൊക്കെ നോമ്പ് കാലത്തിനായി കാത്തിരിക്കുന്നപോലെ തോന്നിയിട്ടുണ്ട്. നോമ്പുകാലം വെറുമൊരു മതാനുഷ്ഠാനം മാത്രമായി ഇന്നുവരെ തോന്നിയിേട്ടയില്ല. ജാതിമത ഭേദമന്യേ, സൗഹൃദങ്ങളുടെ, കൂടിച്ചേരലുകളുടെ, ഓർമപ്പെടുത്തലുകളുടെ ആഘോഷംകൂടിയാണത്. ഈ നോമ്പുകാലത്ത് ഞാൻ കോട്ടയത്താണ്. ഇതെഴുതുമ്പോൾ, മഴക്കാർ തിങ്ങിയ മനസ്സി​െൻറ മാനത്ത് നിന്നൊരു ചന്ദ്രക്കല അക്ഷമയോടെ താഴേക്കെത്തിനോക്കുന്നുണ്ട്. പുണ്യങ്ങളിലേക്ക് പെരുത്തു വളരാനുള്ള അക്ഷമ. പൂർണതയുടെ പ്രകാശമാകാനുള്ള വ്യഗ്രത. ഈദ് ആന്തരിക വിശുദ്ധിയുടേതാവട്ടെ. മതങ്ങൾക്കപ്പുറം പങ്കുവെപ്പി​െൻറയും വിശപ്പി​െൻറയും ത്യാഗത്തി​െൻറയും സാഹോദര്യത്തി​െൻറയും മാഹാത്മ്യം ബോധ്യപ്പെടുത്തി നമ്മളെ മനുഷ്യത്വത്തി​െൻറ ഭാഷ പഠിപ്പിക്കട്ടെ...
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.