കരുവിലാഞ്ചി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ പത്രിക നൽകി

വിളപ്പിൽ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിളപ്പിൽ പഞ്ചായത്തിലെ കരുവിലാഞ്ചി വാർഡിൽ സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി. 31നാണ് ഇവിടെ തെരഞ്ഞെടുപ്പ്. ജൂൺ ഒന്നിന് വോട്ടെണ്ണൽ. ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി ആർ. ദാമോദരൻ നായർ, എൽ.ഡി.എഫിൽ ആർ.എസ്. രതീഷ്, യു.ഡി.എഫിൽനിന്ന് കെ. മോഹനൻ, സ്വതന്ത്രമായി പി. ബിജു, സത്യനേശൻ എന്നിവരാണ് പത്രിക നൽകിയത്. പത്രികസമർപ്പണത്തിനുള്ള സമയം 15ന് അവസാനിച്ചിരുന്നു. 10 സ്ഥാനാർഥികൾക്കായി 13 പേർ പത്രിക നൽകിയിരുന്നു. ഇതിൽ മൂന്ന് അപരന്മാരും ഉണ്ടായിരുന്നു. അപരന്മാർ പത്രിക പിൻവലിച്ചു. രണ്ട് സ്വതന്ത്രന്മാരുടെ പത്രിക മതിയായ രേഖകളില്ലാത്തതിനാൽ തള്ളി. ആകെ 2250 വോട്ടർമാരാണ് വാർഡിലുള്ളത്. കോൺഗ്രസ് നേതാവും വാർഡംഗവുമായിരുന്ന ജയകുമാർ മരിച്ച ഒഴിവിലേക്കാണ് കരുവിലാഞ്ചിയിൽ ഉപതെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.