പുറമ്പോക്ക് അളക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു​

ചടയമംഗലം: പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. നെട്ടേത്തറ മാടപ്പാറയിൽ പുതുതായി പാറക്വാറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് വനിതകളടക്കമുള്ള പ്രദേശവാസികളാണ് പ്രതിഷേധസൂചകമായി ഉദ്യോഗസ്ഥരെ തടഞ്ഞത്. കിഴക്കൻമേഖലയിലെ ഏക ക്വാറി പ്രവർത്തിക്കുന്ന അട്ടിക്ക് സമീപമാണ് പുതുതായി ക്വാറി ആരംഭിക്കാൻ നീക്കംനടക്കുന്നത്. ഇതിൽ പ്രതിഷേധം നിലനിൽക്കെയാണ് സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ തഹസിൽദാരുടെ നേതൃത്വത്തിൽ ചടയമംഗലം, കടയ്ക്കൽ വില്ലേജ് ഒാഫിസർമാരും റീ സർവേ ഉദ്യോഗസ്ഥരും എത്തിയത്. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഡി. ജയകുമാർ നടത്തിയ ചർച്ചതുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.