ഒട്ടുപാൽ ഇറക്കുമതി: കർഷക താൽപര്യം പരിഗണിക്കുമെന്ന്​ കേന്ദ്രം ഉറപ്പുനൽകി: മന്ത്രി

തിരുവനന്തപുരം: കർഷക താൽപര്യംകൂടി പരിഗണിച്ചുമാത്രമേ ഒട്ടുപാൽ ഇറക്കുമതി കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏകപക്ഷീയമായി ഒട്ടുപാൽ ഇറക്കുമതി അനുവദിക്കില്ലെന്ന് കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രി സുരേഷ് പ്രഭു നിവേദനത്തിന് മറുപടിയായി അറിയിച്ചിട്ടുണ്ട്്. ഒട്ടുപാൽ ഇറക്കുമതി പാടില്ലെന്ന നിലപാട് അറിയിച്ച് കേന്ദ്രത്തിന് വീണ്ടും കത്തയക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.