ശശി തരൂരിന് ഡി.സി.സിയുടെ പിന്തുണ

തിരുവനന്തപുരം: ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാറി​െൻറയും ജനവിരുദ്ധ നയങ്ങൾക്കെതിരെ ശശി തരൂര്‍ നടത്തുന്ന പ്രതികരണത്തിന് തടയിടാനാണ് ആത്മഹത്യാ പ്രേരണ കുറ്റം ആരോപിച്ച് കുറ്റപത്രം നല്‍കിയതെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തരൂരിനെ പരാജയപ്പെടുത്താമെന്ന മോഹം ബി.ജെ.പി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ജനാധിപത്യ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസും അദ്ദേഹത്തിനുപിന്നില്‍ അണിനിരക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. സോളമന്‍ അലക്‌സ്, കമ്പറ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.