സൗജന്യ കണ്ണട വിതരണം

കൊല്ലം: ജില്ലാ ജയിലിലെ അന്തേവാസികൾക്കായി നടന്ന സൗജന്യ കണ്ണട വിതരണത്തി​െൻറ ഉദ്ഘാടനം കോർപറേഷൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് നിർവഹിച്ചു. ചടങ്ങിൽ ജയിൽ വിഭാഗം ദക്ഷിണമേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. ജയിൽ സൂപ്രണ്ട് കെ. വിശ്വനാഥകുറുപ്പ്, വെൽഫെയർ ഓഫിസർ ജോർജ് ചാക്കോ എന്നിവർ സംസാരിച്ചു. മതപ്രഭാഷണവും സഹായവിതരണവും കൊട്ടിയം: കൂട്ടിക്കട അൽ ഇഹ്സാൻ സഹായ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മതപ്രഭാഷണവും സഹായവിതരണവും സംഘടിപ്പിച്ചു. കൂട്ടിക്കട ടൗൺമസ്ജിദിന് സമീപം നടന്ന ചടങ്ങിൽ ആലുംമൂട് കാര്യത്ത് ദാറുൽ ഉലൂം ജുമാമസ്ജിദ് ഇമാം ഹാജി ഇബ്രാഹിം കുട്ടി മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. അൽ ഇഹ്സാൻ പ്രസിഡൻറും മാമ്പുഴ മസ്ജിദ് ഇമാമുമായ മൗലവി നദീർ റഷാദി അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് നൗഷാദ് ബാഖവി സഹായ വിതരണ ഉദ്ഘാടനവും മത പ്രഭാഷണവും നടത്തി. ആയിരംതെങ്ങ് മുസ്ലിം ജമാഅത്ത് ഇമാം കണിയാപുരം സിദ്ധിഖ് ഫൈസ് അസ്ഹരി, ആേക്കാലിൽ മുസ്ലിം ജമാഅത്ത് ഇമാം മുജീബ് റഹുമാൻ അഹ്സനി, കൂട്ടിക്കട ജുമാമസ്ജിദ് ഇമാം അമീർ ഖാൻ നിസാമി എന്നിവർ സംസാരിച്ചു. ഇബ്രാഹിം കുട്ടി മൗലവി പ്രാർഥനക്ക് നേതൃത്വംനൽകി. അൽ ഹാഫിസ് മുഹമ്മദ് സാബിത്ത് ഖിറാഅത്ത് നടത്തി. എസ്. റാഫി അബ്ബാസ് സ്വാഗതവും അൻസർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.