സിന്തൈറ്റ് സമരം ഒത്തുതീർപ്പായി

തിരുവനന്തപുരം: സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റ് ഇൻഡസ്ട്രീസി​െൻറ കോലഞ്ചേരി കടയിരുപ്പ് പ്ലാൻറിൽ 37 ദിവസമായി നടന്നുവരുന്ന തൊഴിലാളി സത്യഗ്രഹം ഒത്തുതീർന്നു. ലേബർ കമീഷണർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത മാനേജ്മ​െൻറ് പ്രതിനിധികളുടെയും സിന്തൈറ്റ് ഇൻഡസ്ട്രീസ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പ്രതിനിധികളുടെയും യോഗത്തിലാണ് ഒത്തുതീർന്നത്. കേരളത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയ ഏഴ് തൊഴിലാളികളിൽ രണ്ടുപേരെ ഒരുമാസത്തിനകം മാതൃ യൂനിറ്റിൽ പ്രവേശിപ്പിക്കുന്നതിനും രോഗബാധിതനായ മറ്റൊരു തൊഴിലാളി രോഗംഭേദമാകുന്ന മുറക്ക് ജോലിക്ക് ഹാജരായാൽ മതിയെന്നും ധാരണയായി. അതുവരെ ശിക്ഷാ നടപടി സ്വീകരിക്കില്ല. ജോലിക്ക് ഹാജരാകാൻ എടുക്കുന്ന സമയം അർഹതപ്പെട്ട ലീവുകളായി പരിഗണിക്കും. എറണാകുളം റീജനൽ ജോയൻറ് ലേബർ കമീഷണർ കെ. ശ്രീലാൽ, സിന്തൈറ്റ് മാനേജ്മ​െൻറ് പ്രതിനിധികളായ അജു ജേക്കബ്, ജോൺ ജോഷി, വിൻസ​െൻറ് അലക്സ്, വിനീത് പി. മാത്യു തുടങ്ങിയവരും യൂനിയനെ പ്രതിനിധീകരിച്ച് അഡ്വ കെ.എസ്. അരുൺകുമാർ, എം.കെ. മനോജ്, നിതീഷ് ബേബി, ജിബിൻ ജോയ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.