കമ്പ്യൂട്ടറുകൾ പണിമുടക്കി വാഹനങ്ങളുടെ റീ ടെസ്​റ്റ്​ മുടങ്ങി; വാഹന ഉടമകൾ വലഞ്ഞു

പാറശ്ശാല: ആർ.ടി.ഒാഫിസി​െൻറ കീഴിലിലുള്ള വാഹനങ്ങളുടെ റീ ടെസ്റ്റിങ് യാർഡിലെ കമ്പ്യൂട്ടറുകൾ തകരാറിലായതിനെ തുടർന്ന് ഒരാഴ്ചയായി ടെസ്റ്റ് മുടങ്ങിയതു കാരണം വാഹന ഉടമകൾ വലഞ്ഞു. ഇതിെന തുടർന്ന് വാഹന ഉടമകൾ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത് നേരിയ സംഘർഷത്തിനിടയായി. വാഹനങ്ങളുടെ റീ ടെസ്റ്റ് മുടങ്ങിയാൽ ദിനംപ്രതി 50,100 രൂപ വീതം ഫൈൻ അടയ്ക്കേണ്ടതുണ്ട്. കമ്പ്യൂട്ടർ തകരാറിലായതു കാരണം ടെസ്റ്റ് മുടങ്ങിയതിനാൽ ഫൈൻ ഒഴിവാക്കണമെന്ന് വാഹന ഉടമകൾ ആവശ്യപ്പെട്ടത് അധികൃതർ നിഷേധിച്ചതിനെ തുടർന്നാണ് വാക്കേറ്റം ഉണ്ടായത്. തുടർന്ന് ആർ.ടി ഓഫിസ് അധികൃതർ തിരുവനന്തപുരം ആർ.ടി.ഒയും ട്രാൻസ്പോർട്ട് കമീഷണറുമായും ബന്ധപ്പെട്ട ശേഷം സാധാരണ ഗതിയിൽ റീ ടെസ്റ്റ് നടത്താൻ അനുവദിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് ടെസ്റ്റിങ് യാർഡിലെ കമ്പ്യൂട്ടറുകൾ ഇടിമിന്നലേറ്റ് തകരാറിലായത്. ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് നേമം: ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സി.ഐ.ടി.യു പ്രവർത്തകനെതിരെ നേമം പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവി​െൻറ പരാതിയെത്തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇയാൾ ഒളിവിലാണ്. ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് വീട്ടിൽ നിന്നിറങ്ങിയോടിയ പെൺകുട്ടി വിവരം അച്ഛനെ അറിയിക്കുകയായിരുന്നു. എന്നാൽ, സംഭവം പുറത്തറിഞ്ഞാൽ പെൺകുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നുപറഞ്ഞ് പ്രതിയെ രക്ഷിക്കാൻ പ്രാദേശിക പാർട്ടി പ്രവർത്തകർ ശ്രമിച്ചെന്നും പരാതിയുണ്ട്. അടുത്തദിവസം വിവരമറിഞ്ഞ ബന്ധുക്കൾ‌ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് രാഷ്ട്രീയ ഇടപെടൽ കാരണമാണെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.