നോമ്പുതുറയിൽ ഗ്രീൻ േപ്രാട്ടോക്കോൾ നടപ്പാക്കാൻ നഗരസഭ

തിരുവനന്തപുരം: റമദാൻ വ്രതാചരണത്തി​െൻറ ഭാഗമായ പരിപാടികളി ഗ്രീൻ േപ്രാട്ടോക്കോൾ നടപ്പാക്കാൻ തീരുമാനിച്ചു. മേയർ വി.കെ. പ്രശാന്ത് വിളിച്ചുചേർത്ത ഇമാമുമാരുടെയും ജമാ-അത്ത് പ്രസിഡൻറുമാരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നോമ്പ് തുറക്കുള്ള ഭക്ഷണസാധനങ്ങൾ വിതരണംചെയ്യുന്നതിന് ആവശ്യമായ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും എല്ലാ പള്ളികളിലും കരുതി വെക്കും. കുപ്പിവെള്ളത്തി​െൻറ ഉപയോഗം കുറയ്ക്കുന്നതിനായി ബബിൾ ടോപ്പ് ഡിസ്പെൻസറുകൾ സ്ഥാപിക്കും. നഗരസഭയുടെ കൈവശമുള്ള സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും പള്ളികൾക്ക് ആവശ്യമുണ്ടെങ്കിൽ ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.