ക്ലിൻറും ബ്രിഡ്‌ജും അഭയവുമായി മൂന്നാം ദിനം

തിരുവനന്തപുരം: ഐ.സി.എഫ്.എഫ്.കെയിൽ ബുധനാഴ്ച അഞ്ച് തിയറ്ററുകളിലായി 19 ചിത്രങ്ങളോടൊപ്പം അഞ്ച് ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും. അൻവർ റഷീദ് സംവിധാനം ചെയ്ത കേരള കഫേയിലെ 'ബ്രിഡ്ജ്', കന്നട ചിത്രം 'പുട്ടാണി പാർട്ടി', ഷിബു ചക്രവർത്തി തിരക്കഥ എഴുതി പി.വി. ശിവൻ സംവിധാനം നിർവഹിച്ച 'അഭയം' തുടങ്ങിയ ചിത്രങ്ങൾ ബുധനാഴ്ച കൂടി പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിനെത്തും . സ്വിസ് എഴുത്തുകാരി ജോഹന്ന സ്പൈറിയുടെ ലോക പ്രശസ്ത ബാലസാഹിത്യ നോവൽ ഹെയ്‌ഡിയെ ആസ്പദമാക്കി അതേ പേരിൽ അലൻ സ്പോനെർ സംവിധാനം ചെയ്ത ചിത്രം 'ഹെയ്‌ഡി' ഇൻറർനാഷനൽ വിഭാഗത്തിൽ ബുധനാഴ്ച പ്രദർശനത്തിനെത്തും. 'ക്ലിൻറ്' എന്ന സിനിമയുടെ അണിയറ പ്രവർത്തകരും നടൻ ഉണ്ണി മുകുന്ദനും കൈരളി തിയറ്ററിൽ പ്രേക്ഷകരുമായി സംവദിക്കും. എം.എസ്. രവി അനുസ്മരണം തിരുവനന്തപുരം: ഒാൾ കേരള പെട്രോൾ പമ്പ് വർക്കേഴ്സ് യൂനിയൻ ( െഎ.എൻ.ടി.യു.സി) കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്. രവിയെ അനുസ്മരിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി അധ്യക്ഷതവഹിച്ചു. െഎ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി പാലോട് രവി, ജനറൽ സെക്രട്ടറി നൗഷാദ് കായ്പാടി, മാഹീൻ അബൂബേക്കർ, കാച്ചാണി രവി, ആറ്റിപ്ര അനിൽ, ആനാട് ഷഹീദ്, ജി. ലീന, കരകുളം അനിൽ, കെ. സുജാതൻ, എം. സുലഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.