മതേതര സഖ്യം അനിവാര്യമെന്ന് തെളിയിക്കുന്നു ^വെല്‍ഫെയര്‍ പാര്‍ട്ടി

മതേതര സഖ്യം അനിവാര്യമെന്ന് തെളിയിക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം: സംഘ്പരിവാറിനെ നേരിടാന്‍ മതേതര പാര്‍ട്ടികളുടെ സഖ്യം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് തെളിയിക്കുന്ന ഫലമാണ് കര്‍ണാടക തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് വിലയിരുത്തി. തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ കോണ്‍ഗ്രസും ജനാതദളും മറ്റ് മതേതര പാര്‍ട്ടികളും ഒന്നിച്ച് നിൽക്കേണ്ടതായിരുന്നു. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച പാര്‍ട്ടിയായിട്ടും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാനാവാത്തത് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തിയതിലെ ദൗര്‍ബല്യം മൂലമാണ്. മതേതര സഖ്യം രൂപവത്കരിക്കാനുള്ള സാഹചര്യം രാജ്യത്ത് രൂപപ്പെടുത്തുന്നതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തുറന്ന നിലപാട് സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലത്തി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടിവ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.