ഫ്രാക്ക് വാർഷികാഘോഷവും സാംസ്കാരികസമ്മേളനവും

കിളിമാനൂർ: ഫോറം ഓഫ് െറസിഡൻറ്സ് അസോസിയേഷൻസ് കിളിമാനൂരി​െൻറ(ഫ്രാക്ക്) വാർഷികാഘോഷത്തോടനുബന്ധിച്ച് സാംസ്കാരികസമ്മേളനം രാജാരവിവർമ കമ്യൂണിറ്റി ഹാളിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ഫ്രാക്ക് പ്രസിഡൻറ് മോഹൻ വാലഞ്ചേരി അധ്യക്ഷത വഹിച്ചു. നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു മെറിറ്റ് അവാർഡ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു. വിവിധ പഞ്ചായത്തുകളിലെ പാലിയേറ്റിവ് കെയർ നഴ്സുമാരെയും സി.ബി.ജി.സി വളൻറിയർമാരെയും നഗരൂർ സഹകരണ ബാങ്ക് പ്രസിഡൻറ് ഇബ്രാഹിം കുട്ടി അനുമോദിച്ചു. സംസ്ഥാന സർക്കാറി​െൻറ അവാർഡ് നേടിയ കാഥികൻ പുളിമാത്ത് ശ്രീകുമാറിനെ ആദരിച്ചു. ബ്ലോക്കിലെ ഏറ്റവും നല്ല െറസിഡൻറ്സ് അസോസിയേഷനുള്ള അവാർഡ് ആലത്തുകാവ് ഫ്രണ്ട്സ് െറസിഡൻറ്സ് അസോസിയേഷനും രണ്ടാംസ്ഥാനം വെള്ളല്ലൂർ ഊന്നൻകല്ല് െറസിഡൻറ്സ് അസോസിയേഷനും നേടി. വാർഷികാഘോഷത്തി​െൻറ ഭാഗമായി നടത്തിയ ഷട്ട്ൽ ബാഡ്മിൻറൺ ടൂർണമ​െൻറിൽ ഒന്നാംസ്ഥാനം നേടിയ അയണിക്കാട്ടുകോണം െറസിഡൻറ്സ് അസോസിയേഷനും രണ്ടാംസ്ഥാനം ലഭിച്ച പോങ്ങനാട് ശാന്തി നഗർ െറസിഡൻറ്സ് അസോസിയേഷനും മൂന്നാംസ്ഥാനം നേടിയ ഫ്രണ്ട്സ് െറസിഡൻറ്സ് അസോസിയേഷനും കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. കായികമത്സരങ്ങളുടെ ഓവറോൾ ചാമ്പ്യൻഷിപ് വാലഞ്ചേരി െറസിഡൻറ്സ് അസോസിയേഷന് ലഭിച്ചു. 'സ്ത്രീശാക്തീകരണവും നവ മാധ്യമങ്ങളും' എന്ന വിഷയത്തിൽ ബിയാട്രിസ് ഗോമസ് നയിച്ച സെമിനാറിൽ ശ്രീജാ മോഹൻ മോഡറേറ്ററായി. മുത്താന സുധാകരനെയും ചന്ദ്രബാബുവിനെയും ഫ്രാക്ക് അഭിനന്ദിച്ചു. ഫ്രാക്ക് രക്ഷാധികാരി ഡോ. കെ.എൻ. രാമൻ നായർ ആശംസകൾ അർപ്പിച്ചു. ഫ്രാക്ക് ജനറൽ കൺവീനർ ചന്ദ്രബാബു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.