ഫാ.ജോർജ് ഗോമസിന് ഹൃദ്യമായ യാത്ര അയപ്പ് നൽകി

തിരുവനന്തപുരം: പാളയം സ​െൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രൽ ഇടവക വികാരിയും തലസ്ഥാനത്തെ മത സൗഹാർദ വേദിയായ ശാന്തിസമിതിയുടെ വൈസ് ചെയർമാനും ആയ ഫാ. ജോർജ് ജെ. ഗോമസിനെ യാത്രയാക്കാൻ പാളയം പള്ളിയിൽ ഒത്തുകൂടിയത് നിരവധി വിശ്വാസികൾ. നാലു വർഷത്തെ സേവനത്തിനു ശേഷം പുല്ലുവിള ഇടവകയിലേക്കാണ് അദ്ദേഹം സ്ഥലം മാറുന്നത്. തലസ്ഥാനത്തെ എല്ലാ മത സൗഹാർദ പരിപാടികൾക്കും ചുക്കാൻ പിടിക്കാൻ ശാന്തി സമിതി ഭാരവാഹി എന്നനിലയിൽ ഫാ. ജോർജ് ഗോമസ് മുൻപന്തിയിൽ ഉണ്ടായിരുന്നു. തലസ്ഥാന നഗരിയിൽനിന്നുമുള്ള അദ്ദേഹത്തി​െൻറ സ്ഥലം മാറ്റം ശാന്തി സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഒരു നഷ്ടമാണെന്ന് ശാന്തിസമിതി ചെയർപേഴ്‌സൺ കൂടിയായ കവയിത്രി സുഗതകുമാരി സന്ദേശത്തിൽ പറഞ്ഞു. പാളയം ഇമാം മൗലവി വി.പി. സുഹൈബ് , ശാന്തിസമിതി സെക്രട്ടറി ജെ.എം. റഹീം, കൺവീനർ ആർ. നാരായണൻ തമ്പി എന്നിവരും ഫാ. ജോർജ് ഗോമസിനെ യാത്രയാക്കാൻ പള്ളിയിൽ എത്തിയിരുന്നു. തിരുവനന്തപുരം അതിരൂപതാ ആർച് ബിഷപ് ഡോ. എം. സൂസപാക്യത്തി​െൻറ സാന്നിധ്യത്തിൽ അദ്ദേഹം വൈകീട്ട് പുല്ലുവിള ഇടവകയിൽ സ്ഥാനമേറ്റു. ഉറവിടനശീകരണ പ്രവർത്തനത്തി​െൻറ ഉദ്ഘാടനം തിരുവനന്തപുരം: ദേശീയ ഡെങ്കിപ്പനി ദിനത്തോടനുബന്ധിച്ച് നഗരസഭയിലെ ഊർജിത ഉറവിടനശീകരണ പ്രവർത്തനത്തി​െൻറ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളുകളിലും ശനിയാഴ്ചകളിൽ ഓഫിസിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈഡേ ആചരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 16 മുതൽ 20 വരെ നടക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കാൻ തീരുമാനിച്ചു. 20നു നടക്കുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ െറസിഡൻസ് അസോസിയേഷനുകൾ, ശുചിത്വമിഷൻ, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി.പി. പ്രീത അധ്യക്ഷതവഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്ന കുമാരി, അർബൻ ജെ.പി.എച്ച്.എൻമാർ, നഗരസഭാ ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.