പോരുവഴി സഹകരണ ബാങ്കിൽ 16 ലക്ഷം രൂപ ജീവനക്കാരി തിരിച്ചടച്ചു

ശാസ്താംകോട്ട: ഇടപാടുകാരുടെ പണവും സ്വർണപ്പണയങ്ങളുമെല്ലാം വ്യാജരേഖ ചമച്ചും കള്ള ഒപ്പിട്ടും അപഹരിക്കപ്പെട്ട പോരുവഴി സർവിസ് സഹകരണ ബാങ്കിലെ ഒരു ജീവനക്കാരി കഴിഞ്ഞ ദിവസം 16 ലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചു. ഇൗ ജീവനക്കാരിയുടെ പാസ്വേഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകളിൽപെട്ട തുകയാണ് തിരിച്ചടച്ചതെന്ന് അറിയുന്നു. തുക അടച്ചില്ലെങ്കിൽ കേസിൽ പ്രതിയാക്കി ജയിലിലടയ്ക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഇത്രയും തുക ഒന്നിച്ച് അടയ്ക്കാൻ ഇവർ നിർബന്ധിതയായതേത്ര. ബാങ്കി​െൻറ തെക്കേമുറി ശാഖയിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് തിരിച്ചടയ്ക്കപ്പെട്ട തുക. എന്നാൽ, ഇത്രയും പണംതിരികെ എത്തിയ വിവരം അറിഞ്ഞ് ബാങ്കിലെത്തിയ പണം നഷ്ടമായവരോട് ഭരണസമിതിയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും കൈമലർത്തുകയാണ് ഉണ്ടായതെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.