നീന്തൽ മത്സരം: തിരുവനന്തപുരം ജില്ല ചാമ്പ്യൻമാർ

വെമ്പായം: പിരപ്പൻകോട് ബി.ആർ അബേദ്കർ അന്താരാഷ്്ട്ര നീന്തൽ സമുച്ചയത്തിൽ നടന്നു വന്ന 35ാ-മത് സംസ്ഥാനതല സബ്ജൂനിയര്‍, 45ാ-മത് ജൂനിയര്‍ നീന്തല്‍ മത്സരങ്ങൾ സമാപിച്ചു. ജൂനിയർ വിഭാഗത്തിലും സബ് ജൂനിയർ വിഭാഗത്തിലും തിരുവനന്തപുരം ജില്ല ചാമ്പ്യൻമാരായി. രണ്ടു വിഭാഗത്തിലും എറണാകുളം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ജൂനിയർ വിഭാഗത്തിൽ കോട്ടയവും സബ് ജൂനിയർ വിഭാഗത്തിൽ പാലക്കാടും മൂന്നാം സ്ഥാനത്തെത്തി. മത്സരത്തി​െൻറ മൂന്നാം ദിനമായ ഞായറാഴ്ച എട്ട് പുതിയ റെക്കോഡുകൾ പിറന്നു. ആൺകുട്ടികളുടെ ഗ്രൂപ് ഒന്നിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിലും 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിലും എറണാകുളത്തി‍​െൻറ ജഗൻനാഥൻ ഇരട്ട റെക്കോഡിനുടമയായി. ഗ്രൂപ് രണ്ടിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ എറണാകുളത്തി​െൻറ ആരോൺ ജെ. തോമസ് റെക്കോഡ് കൈവരിച്ചു. ഇതേഗ്രൂപ്പിൽ 4X100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ എറണാകുളം ടീം റെക്കോഡ് നേട്ടം കൈവരിച്ചു. വനിതകളുടെ ഗ്രൂപ് രണ്ടിൽ 400 മീറ്റർ ഫ്രീസ്റ്റൈലിൽ എറണാകുളത്തി‍​െൻറ സന എസ്. കൃത ഇതേ ഗ്രൂപ്പിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ എറണാകുളത്തി​െൻറ സന മാത്യു, 50 മീറ്റർ ഫ്രീസ്റ്റൈലിൽ എറണാകുളത്തി​െൻറതന്നെ ലിയാനാ ഫാത്തിമ എന്നിവർ റെക്കോഡ് നേട്ടത്തിനുടമകളായി. വനിതകളുടെ ഗ്രൂപ് മൂന്നിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ എറണാകുളത്തി​െൻറ അദ്വിക അസ്ഗർ റെക്കോർഡിട്ടു. ആൺകുട്ടികളുടെ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻമാർ: ഗ്രൂപ് ഒന്നിൽ എറണാകുളത്തി​െൻറ പി.ജെ. ജഗൻനാഥൻ, ഗ്രൂപ് രണ്ടിൽ എറണാകുളത്തി​െൻറ ആരോൺ ജെ. തോമസ്, ഗ്രൂപ് മൂന്നിൽ തിരുവനന്തപുരത്തി​െൻറ ആദിത്യൻ എസ്. നായർ, ഗ്രൂപ് നാലിൽ തിരുവനന്തപുരത്തി​െൻറ ബി. ശ്രീഹരി, ഗ്രൂപ് അഞ്ചിൽ തിരുവനന്തപുരത്തി​െൻറ പി.എസ്. ശബരീനാഥ്. വനിതാ വ്യക്തിഗത ചാമ്പ്യൻമാർ: ഗ്രൂപ് ഒന്നിൽ എറണാകുളത്തി​െൻറ സെഡ്റിനാ എലിസബത്ത് ലിബറാ, ഗ്രൂപ് രണ്ടിൽ എറണാകുളത്തി​െൻറ ലിയാന ഫാത്തിമ, ഗ്രൂപ് മൂന്നിൽ എറണാകുളത്തി​െൻറ ശ്രേയ മേരി കമൽ, ഗ്രൂപ് നാലിൽ തിരുവനന്തപുരത്തി​െൻറ ദക്ഷിണ ബിജോ, ഗ്രൂപ് അഞ്ചിൽ തിരുവനന്തപുരത്തി​െൻറ എസ്. ആർദ്ര. വാട്ടർ പോേളായിൽ രണ്ടു വിഭാഗത്തിലും തിരുവനന്തപുരം ഒന്നാം സ്ഥാനവും പാലക്കാട് രണ്ടാം സ്ഥാനവും നേടി. മികച്ച വാട്ടർ പോളോ കളിക്കാരായി തിരുവനന്തപുരത്തി​െൻറ അഞ്ജലി കൃഷ്ണ, എ.എം. അഭിനവ് എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.