പരുത്തിക്കുഴി മദ്യവിരുദ്ധ സമരം: സമരപ്പന്തൽ ആക്രമിച്ചവർക്കെതിരെ നടപടി വേണം

തിരുവനന്തപുരം: പരുത്തിക്കുഴിയിലെ മദ്യശാലക്കെതിരെ നടക്കുന്ന ഉപവാസ സമരപ്പന്തൽ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് മദ്യവിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 11.30ഒാടെ മദ്യഷാപ്പ് ജീവനക്കാരും മറ്റ് അമ്പതോളം ആക്രമികളും ചേർന്ന് സമരപ്പന്തലിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. സമരപ്പന്തൽ തകർത്ത ആക്രമികൾ സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ എസ്. സിന്ധു, ശ്രീലത, രാധമ്മ, എ.എൽ.എം. കാസിം, എം.എസ്. താജുദ്ദീൻ, വൈ. രാജേഷ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ചെയർമാൻ വി. സതീശൻ, ജന. കൺവീനർ ആർ. ബിജു എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.