എടപ്പാൾ പീഡനം; കൃത്യവിലോപം നടത്തിയ ഉദ്യോഗസ്​ഥർക്കെതിരെ നടപടി വേണം ^വി.എം. സുധീരൻ

എടപ്പാൾ പീഡനം; കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം -വി.എം. സുധീരൻ തിരുവനന്തപുരം: എടപ്പാളിലെ സിനിമ തിയറ്ററിൽ 10 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം മറച്ചുവെച്ച ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. കുറ്റക്കാരായ ഉദ്യോഗസ്ഥരെ േപ്രാസിക്യൂട്ട് ചെയ്യണമെന്ന് ഫേസ്ബുക്ക് സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ചൈൽഡ് ലൈൻ പ്രവർത്തകർക്കെതിരെ പൊലീസ് കരുക്കൾ നീക്കുന്നതായി വാർത്തകളുണ്ട്. ഭരണനേതൃത്വത്തി​െൻറ മനോഭാവത്തിലും പ്രവർത്തനരീതിക്കും അടിമുടി മാറ്റം വന്നില്ലെങ്കിൽ നാട് കുട്ടിച്ചോറാകുമെന്നും അദ്ദേഹം കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.