മതിൽക്കെട്ട്​ തകർന്ന്​ വെള്ളം കയറി വീട്ടിൽ അകപ്പെട്ട കുടുംബത്തെ ഫയർ ഫോഴ്​സ്​ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കനത്ത മഴയിൽ മതിൽകെട്ട് തകർന്നും വെള്ളം കയറിയും വീട്ടിൽ അകപ്പെട്ട ഏഴംഗ കുടുംബത്തെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. ശ്രീദേവിയമ്മ (67), മുകുന്ദൻ (14), ജിനാർ (20), വേദേശ് (നാല്) തുടങ്ങിയവരെയാണ് രക്ഷപ്പെടുത്തിയത്. കവടിയാർ ഗോൾഫ്ലിങ്സിൽ കടപ്പാത്തല നഗറിൽ ഞായറാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. വീടിന് മുൻവശത്തെ മതിൽകെട്ട് തകർന്ന് വീടി​െൻറ വാതിലിലേക്ക് വീഴുകയായിരുന്നു. മഴയിൽ വീടി​െൻറ താഴത്തെ നിലയിൽ വെള്ളം കയറുകയും ചെയ്തു. വീട് തുറക്കാനാകാതെ കുടുംബം രണ്ടാം നിലയിൽ അഭയംതേടി വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. കനത്ത മഴയിൽ ഇവരുടെ കാർ ഒഴുകി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു ലൈൻ പൊട്ടി വീഴുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ഒാഫിസർ സുരേഷി​െൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.