സ്കൂൾ കെട്ടിടത്തി​െൻറ മേൽക്കൂര തകർന്നു

അഞ്ചൽ: ഒരു വർഷം മുമ്പ് നിർമിച്ച സ്കൂൾ കെട്ടിടത്തി​െൻറ മേൽക്കൂര കാറ്റിൽ തകർന്നുവീണു. അഞ്ചൽ ഗവ. വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തി​െൻറ മൂന്നാം നിലയുടെ ഷീറ്റ് മേൽക്കൂരയാണ് തകർന്നുവീണത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രിയിലായതിനാൽ വൻ അപകടമാണ് ഒഴിവായത്. പകൽനേരങ്ങളിൽ അഡ്മിഷൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് രക്ഷാകർത്താക്കളും വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി ആളുകളാണ് ഉണ്ടാകാറുള്ളത്. കഴിഞ്ഞ എസ്.എസ്.എൽ സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാലയമാണിത്. മേൽക്കൂര തകർന്ന സംഭവം രക്ഷാകർത്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിർമാണത്തിലെ അപാകതയാണ് കാരണമെന്ന ആരോപണം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.