അനാഥത്വത്തിൽ നിന്ന്​ കുടുംബജീവിതത്തി​െൻറ സ്നേഹവീട്ടിലേക്ക്​ പ്രവീണയും ജിനീഷും

കൊട്ടാരക്കര: അനാഥരെന്ന നൊമ്പരവാക്കിന് ഇവരുടെ ജീവിതത്തിൽ ഇനി പ്രസക്തിയില്ല. സനാഥത്വത്തി​െൻറ സ്നേഹക്കൂട്ടിൽ ഒരേ മനസ്സോടെ അവർ പുതുജീവിതത്തിലേക്ക് കാലെടുത്തുെവച്ചു. വിധി നൽകിയ തിരിച്ചടികളിൽ പതറിപ്പോകാതെ ആശ്രയയുടെ മടിത്തട്ടിൽ നിന്ന് പഠിച്ചുവളർന്ന കലയപുരം ആശ്രയ ശിശുഭവനിലെ പ്രവീണ പത്തനംതിട്ട ജില്ലയിലെ പറന്തൽ ആശ്രയ ശിശുവിഹാറിലെ ജിനീഷിന് ഇനി താങ്ങും തണലുമാവും. കഴിഞ്ഞദിവസം കലയപുരം ആശ്രയ സങ്കേതത്തിൽ െവച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വർഷങ്ങൾക്ക് മുമ്പാണ് പ്രവീണ പറക്കമുറ്റാത്ത മൂന്ന് സഹോദരങ്ങളോടൊപ്പം ആശ്രയയിലെത്തുന്നത്. ചവറ സ്വദേശികളായിരുന്ന ഇവർ മാതാപിതാക്കളോടൊപ്പം പുത്തൂർമുക്കിനടുത്ത് വാടകക്ക് താമസിക്കുകയായിരുന്നു . മാതാപിതാക്കൾ തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായതോടെ പ്രവീണയും മൂന്ന് സഹോദരങ്ങളും അനാഥരാവുകയായിരുന്നു. തുടർന്ന് കലയപുരം ജോസും സംഘവും അവരെ ഏറ്റെടുത്ത് വിദ്യാഭ്യാസം നൽകുകയായിരുന്നു. ജനറൽ നഴ്സിങ് കോഴ്സ് പഠിച്ചിറങ്ങിയ പ്രവീണ ആശ്രയയിൽ തന്നെ നഴ്‌സായി ജോലിയിൽ പ്രവേശിച്ചു. സഹോദരങ്ങളിലൊരാൾ ഡിഗ്രി അവസാനവർഷ പരീക്ഷയെഴുതി. മറ്റു രണ്ടുസഹോദരങ്ങൾ ഇക്കഴിഞ്ഞ പ്ലസ്‌ ടു പരീക്ഷ എഴുതി വിജയിച്ചു. മാതാപിതാക്കൾ മരണെപ്പട്ട് സംരക്ഷിക്കാൻ ബന്ധുക്കളാരുമില്ലാതെവന്നതോടെയാണ് വാളകം സ്വദേശിയായ ജിനീഷിനെയും സഹോദരൻ ഗണേഷിനെയും ആശ്രയ ഏറ്റെടുത്തത്. ജിനീഷ് ഇലക്ട്രീഷ്യനാണ്. ഗണേഷ് ഹോട്ടൽ മാനേജ്മ​െൻറ് കോഴ്സ് പൂർത്തിയാക്കി കൊല്ലം ബീച്ച് ഹോട്ടലിൽ ട്രെയിനിങ്ങിലാണ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, ജനപ്രതിനിധികളായ ആർ. രശ്മി, ആർ. ചന്ദ്രകുമാരി ടീച്ചർ, സൂസമ്മ ബേബി, ആശ്രയ പ്രസിഡൻറ് കെ. ശാന്തശിവൻ, ജനറൽ സെക്രട്ടറി കലയപുരം ജോസ്, കൃഷ്ണക്കുറുപ്പ്, ജനാർദനൻപിള്ള, ജോർജ് നാടശാലക്കൽ, കെ. രാമചന്ദ്രൻപിള്ള, രമണിക്കുട്ടി ടീച്ചർ, സന്ധ്യാദേവി, മിനിജോസ്, ആശ്രയയിലെ അന്തേവാസികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.