സ്​കൂൾ ജൂൺ ഒന്നിന്​ തുറക്കും

തിരുവനന്തപുരം: മധ്യവേനൽ അവധിക്കുശേഷം സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും. ജൂൺ രണ്ട് ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. എട്ട് ശനിയാഴ്ചകൾ പ്രവൃത്തി ദിവസങ്ങളാക്കി 201 അധ്യയനദിനം ഉറപ്പാക്കിയുള്ള വിദ്യാഭ്യാസ കലണ്ടറിന് വിദ്യാഭ്യാസവകുപ്പ് രൂപംനൽകിവരികയാണ്. ജൂൺ രണ്ട് പ്രവൃത്തി ദിവസമായതിനാൽ ആറാം പ്രവൃത്തി ദിനം ജൂൺ ഏഴായിരിക്കും. തസ്തിക നിർണയത്തിന് ആധാർ അധിഷ്ഠിതമായി കുട്ടികളുടെ എണ്ണമെടുക്കുന്നത് ഇൗ ദിവസമായിരിക്കും. അതേസമയം, മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകൾ റമദാൻ, പെരുന്നാൾ അവധി കഴിഞ്ഞായിരിക്കും തുറക്കുക. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ 220 അധ്യയനദിവസം ഉറപ്പാക്കണം. ഇതിന് പിന്നീട് അധിക ശനിയാഴ്ചകൾ ഉൾപ്പെടുത്താനാണ് വിദ്യാഭ്യാസവകുപ്പി​െൻറ ആലോചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.