രണ്ടരവർഷത്തിനകം സെമി ക്രയോജനിക്ക് വിദ്യ സ്വന്തമാക്കും ^ഡോ.ശിവൻ

രണ്ടരവർഷത്തിനകം സെമി ക്രയോജനിക്ക് വിദ്യ സ്വന്തമാക്കും -ഡോ.ശിവൻ തിരുവനന്തപുരം: അടുത്ത രണ്ടരവർഷത്തിനകം സെമി ക്രയോജനിക് സാങ്കേതികവിദ്യ രാജ്യം സ്വന്തമാക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. ശിവൻ. വിക്ഷേപണ വാഹനങ്ങളുടെ താെഴയുള്ള ഘട്ടത്തിൽതന്നെ സെമി ക്രയോജനിക് എൻജിൻ പ്രവർത്തിപ്പിച്ച് സുരക്ഷിതമായി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാം. അടുത്ത ഒക്ടോബറിൽ ചന്ദ്രയാൻ രണ്ടി‍​െൻറ വിക്ഷേപണത്തിന് ഐ.എസ്.ആർ.ഒ തയാറാകുകയാണെന്നും എൻജി​െൻറ നിർമാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള എൽ.പി.എസ്.സിയുടെ 30ാം വാർഷികത്തി​െൻറ സമാപനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയമല കാമ്പസിൽ നടന്ന ചടങ്ങിൽ മുൻ െഎ.എസ്.ആർ.ഒ ചെയർമാന്മാരായ ഡോ. കെ. രാധാകൃഷ്ണൻ, എ.എസ്. കിരൺകുമാർ, എൽ.പി.എസ്.സി സ്ഥാപക ഡയറക്ടർ ഡോ. എ.ഇ. മുത്തുനായകം, എൽ.പി.എസ്.ഇ മുൻ ഡയറക്ടർമാരായ എൻ. വേദാചലം, ആർ.വി. പെരുമാൾ, എം.കെ.ജി. നായർ, എസ്. രാമകൃഷ്ണൻ, എം.സി. ദത്തൻ എന്നിവർ പങ്കെടുത്തു. എൽ.പി.എസ്.സിയിൽനിന്ന് വിരമിച്ച 300ഒാളം ഉദ്യോഗസ്ഥരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.