ശശിതരൂർ എം.പി സ്​ഥാനം രാജിവെക്കണം ^അഡ്വ. ജി.ആർ അനിൽ

തിരുവനന്തപുരം: സുനന്ദ പുഷ്കറി​െൻറ മരണവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട സാഹചര്യത്തിൽ ശശിതരൂർ എം.പി സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ. സുനന്ദ പുഷ്കറി​െൻറ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ േപ്രരണാകുറ്റവും ഗാർഹിക പീഡനവും അടക്കം ചുമത്തിയിരിക്കുകയാണ്. ഇത്രയും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ട ഒരാൾ ജനപ്രതിനിധിയായി തുടരുന്നത് അപമാനമാണ്. ഈ സാഹചര്യത്തിൽ രാജിെവച്ച് നിയമനടപടികൾ നേരിടണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.