എൻ.വി. കൃഷ്ണവാരിയർ അനുസ്​മരണം

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ എൻ.വി. കൃഷ്ണവാരിയരുടെ 102-ാമത് ജന്മവാർഷികത്തി​െൻറ ഭാഗമായി അനുസ്മരണ പ്രഭാഷണവും എൻ.വി. കവിതകളുടെ ആലാപനവും സംഘടിപ്പിച്ചു. ആധുനിക ഭാരതീയ പാണ്ഡിത്യം രാഹുൽ സാംകൃത്യായൻ മുതൽ എൻ.വി വരെ എന്ന വിഷയത്തിൽ പ്രഫ. ബി. രാജീവൻ പ്രഭാഷണം നടത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ ഡോ. ഷിബു ശ്രീധർ അധ്യക്ഷത വഹിച്ചു. റിസർച്ച് ഓഫിസർമാരായ ടി. ഗംഗ സ്വാഗതവും ഡോ. ബിജു ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു. ഡോ. ബിജു ബാലകൃഷ്‌ണൻ, വിഭു പിരപ്പൻകോട്, വിനോദ് വെള്ളായനി, അഥീന ജി.എസ്, രേവതിനാഥ്‌, ശ്രീകല ചിങ്ങോലി എന്നിവർ എൻ.വി കവിതകളാലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.