പി.എസ്​.സി ഒാഫിസ്​ മാർച്ചും ധർണയും

തിരുവനന്തപുരം: എച്ച്.എസ്.എസ്.ടി കോമേഴ്സ് (ജൂനിയർ) പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾ പി.എസ്.സി ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കോമേഴ്സ് വിഷയത്തിൽ നിന്നുള്ള 70 ചോദ്യങ്ങളിൽ 41 എണ്ണവും സിലബസിന് പുറത്തുനിന്നാണ്. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. ധർണ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് രഞ്ജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനിൽ കായംകുളം അധ്യക്ഷതവഹിച്ചു. സൗമ്യ, റിയാസ് പട്ടാമ്പി, ഉല്ലാസ്, ഷാജർഖാൻ, മുസ്തഫ, മുബീന, സന്ധ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.