സ്കൂൾ കിറ്റ്​ വിതരണം

പനവേലി: പീപിൾ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകപ്പച്ച പഠന സഹായ പദ്ധതി ഭാഗമായുള്ള നിർധന വിദ്യാർഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം പനവേലിയിൽ നടന്നു. ജമാഅത്തെ ഇസ്ലാമി ചടയമംഗലം ഏരിയ പ്രസിഡൻറ് എൻ. സലാഹുദ്ദീൻ ഉദ്്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചടയമംഗലം ഏരിയാ കോഒാഡിനേറ്റർ സൈനുല്ലാബ്ദീൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ വാഹിദ് നദ്‌വി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഡോ. കെ.എ. വാഹിദ്, എ. അബ്ബാസ് റോഡുവിള, ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം പ്രസിഡൻറ് ഖദീജ ടീച്ചർ, പനവേലി മുസ്ലിം ജമാഅത്ത് സെക്രട്ടറി നിസാം പനവേലി എന്നിവർ പങ്കെടുത്തു. മലർവാടി ബാലസംഘത്തി​െൻറ നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി. ടീൻ ഇന്ത്യ ജില്ലാ കോഒാഡിനേറ്റർ ജെ. അബ്ദുൽ കബീർ, മലർവാടി ഏരിയ കോഒാഡിനേറ്റർ ഹാഷിം പെരുപുറം, അജ്മി പനവേലി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.