െഎ.സി.എസ്​.ഇ പത്താം ക്ലാസ്​:​ 99.96 ശതമാനം വിജയം; െഎ.എസ്​.സി (12) 99.45 ശതമാനം

െഎ.സി.എസ്.ഇ: സമീര എസ്. പ്രകാശ്, ശ്രീലക്ഷ്മി എസ്. മേനോൻ ഒന്നാമത്, െഎ.എസ്.സി: ആദിത്യകൃഷ്ണ ഒന്നാമത് തിരുവനന്തപുരം: െഎ.സി.എസ്.ഇ (പത്താംതരം) പരീക്ഷയിൽ സംസ്ഥാനത്ത് 99.96 ശതമാനം വിജയം. െഎ.എസ്.സി (12ാംതരം) പരീക്ഷയിൽ 99.45 ശതമാനമാണ് വിജയം. പത്താംതരം പരീക്ഷയിൽ കേരളത്തിൽനിന്ന് തിരുവനന്തപുരം സ​െൻറ് തോമസ് റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥി സമീര എസ്. പ്രകാശ്, തൃശൂർ ഹരിശ്രീ വിദ്യാനിധി സ്കൂളിലെ ശ്രീലക്ഷ്മി എസ്. മേനോൻ എന്നിവർ ഒന്നാം സ്ഥാനം നേടി. ഇരുവർക്കും 98.2 ശതമാനം മാർക്കുണ്ട്. 12ാം തരത്തിൽ കോട്ടയം കുര്യാക്കോസ് എലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥി എസ്. ആദിത്യകൃഷ്ണ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി; 99.25 ശതമാനം മാർക്കുണ്ട്. 154 സ്കൂളുകളിൽനിന്നായി പത്താംതരം പരീക്ഷയെഴുതിയ 7689 പേരിൽ മൂന്നുപേർ മാത്രമാണ് ഉപരിപഠന യോഗ്യത നേടാതിരുന്നത്. 62 സ്കൂളുകളിലായി 12ാംതരം പരീക്ഷയെഴുതിയ 2911 പേരിൽ 16 പേരാണ് പരാജയപ്പെട്ടത്. െഎ.സി.എസ്.ഇ പരീക്ഷയിൽ പെൺകുട്ടികളാണ് വിജയത്തിൽ മുന്നിൽ. 4068 പെൺകുട്ടികൾ പരീക്ഷയെഴുതിയതിൽ ഒരാൾ ഒഴികെയുള്ളവർ (99.98 ശതമാനം) വിജയിച്ചു. 3622 ആൺകുട്ടികൾ പരീക്ഷയെഴുതിയതിൽ രണ്ട് പേർ ഒഴികെ (99.94 ശതമാനം) വിജയിച്ചു. െഎ.എസ്.സി പരീക്ഷയിൽ 1504 പെൺകുട്ടികളിൽ അഞ്ച് പേർ ഒഴികെയുള്ളവരും (99.67 ശതമാനം) 1407 ആൺകുട്ടികളിൽ 11 പേർ ഒഴികെയുള്ളവരും (99.22 ശതമാനം) വിജയിച്ചു. െഎ.സി.എസ്.ഇയിലും െഎ.എസ്.സിയിലും പട്ടികജാതി വർഗ വിഭാഗങ്ങളിൽ നൂറ് ശതമാനമാണ് വിജയം. െഎ.സി.എസ്.ഇയിൽ ഒ.ബി.സി വിഭാഗം വിദ്യാർഥികൾ 99.94 ശതമാനവും െഎ.എസ്.സിയിൽ 99.37 ശതമാനവുമാണ് വിജയം. െഎ.സി.എസ്.ഇ പരീക്ഷയിൽ കേരളത്തിൽനിന്ന് മുന്നിലെത്തിയവർ, സ്കൂൾ, മാർക്ക് എന്നിവ ക്രമത്തിൽ: 1 സമീര എസ്.പ്രകാശ് -തിരുവനന്തപുരം സ​െൻറ് തോമസ് റസിഡൻഷ്യൽ സ്കൂൾ, 98.2 ശതമാനം. 1 ശ്രീലക്ഷ്മി എസ്. മേനോൻ -തൃശൂർ ഹരിശ്രീ വിദ്യാനിധി സ്കൂൾ, 98.2. 2 ഗൗരി പ്രസാദ് -തിരുവനന്തപുരം കുന്നുംപുറം ചിന്മയ വിദ്യാലയം, 98. 3 ആർ. ശ്രീരാജ് -മാവേലിക്കര ബിഷപ് മൂർ വിദ്യാപീഠ്, 97.8. 3 വിഷാൽ ഹാരി പഞ്ചവിളയിൽ -തിരുവനന്തപുരം ലയോള സ്കൂൾ, 97.8. 3 അശ്വിൻ അർജുൻ -തിരുവനന്തപുരം സ​െൻറ് തോമസ് റസിഡൻഷ്യൽ സ്കൂൾ, 97.8. 3 വി. ഋഷികേഷ് പണിക്കർ -തിരുവനന്തപുരം സർവോദയ വിദ്യാലയ, 97.8 . െഎ.എസ്.സി പരീക്ഷയിൽ മുന്നിലെത്തിയവർ: 1 എസ്. ആദിത്യ കൃഷ്ണ -കോട്ടയം കുര്യാക്കോസ് എലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 99.5. 2 ലക്ഷ്മി എസ്. സുനിൽ -തിരുവനന്തപുരം സ​െൻറ് തോമസ് റസിഡൻഷ്യൽ സ്കൂൾ 99.00. 3 അർജുൻ സതീശൻ -കൊല്ലം ട്രിനിറ്റി ലൈസിയം 98.75.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.