ഒറ്റ ടെൻഡർ അംഗീകരിക്കുന്നതിനെ ചൊല്ലി തർക്കം; ലൈഫ്​ മിഷനിൽ ഫ്ലാറ്റ്​ നിർമാണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: ഒറ്റ ടെൻഡർ അംഗീകരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ലൈഫ് മിഷനിൽ ഭൂരഹിതർക്കുള്ള പാർപ്പിട പദ്ധതി പ്രതിസന്ധിയിൽ. ഫ്ലാറ്റിനുള്ള ടെൻഡർ വിളിക്കുന്നതിനെചൊല്ലി ഉന്നതാധികാരസമിതി അധ്യക്ഷനായ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും തമ്മിലെ ഭിന്നതയാണ് പദ്ധതി ഇഴയാൻ കാരണം. ജില്ലകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഒാരോ ഫ്ലാറ്റ് നിർമിക്കാൻ ഒരുവർഷമായി ശ്രമം നടക്കുകയാണ്. എന്നാൽ, കേന്ദ്ര പൊതുമരാമത്ത് വകുപ്പി​െൻറ മാനദണ്ഡപ്രകാരം എസ്റ്റിമേറ്റ് എടുത്തേപ്പാൾ ഒാരോ യൂനിറ്റിനും 18 ലക്ഷം മുതൽ 22 ലക്ഷംവരെ ചെലവാകുമെന്ന് ബോധ്യപ്പെട്ടു. മുഖ്യമന്ത്രി ഇത് അംഗീകരിക്കാത്തതോടെ ടെൻഡർ നടപടികൾ മുടങ്ങി. പിന്നീട് വിവിധ ഏജൻസികളിൽനിന്ന് നിർദേശം സ്വീകരിക്കാൻ തീരുമാനിച്ചു. അതിൽ കേരള ഇലക്ട്രിക്കൽ ലിമിറ്റഡും ഉൗരാളുങ്കൽ സൊസൈറ്റിയും നിർദേശം സമർപ്പിച്ചു. ഉൗരാളുങ്കൽ സാേങ്കതികയോഗ്യത നേടിയതിനാൽ അത് തുറക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. എന്നാൽ, മറ്റ് സെക്രട്ടറിമാർ എതിർത്തു. മന്ത്രിസഭാ പരിഗണനക്ക് വിഷയം എത്തിയപ്പോൾ നഗരകാര്യ സെക്രട്ടറി ബി. അശോക് അതിൽ വിയോജനക്കുറിപ്പും എഴുതി. ഒറ്റ ടെൻഡർ തുറക്കുന്നത് ഭാവിയിൽ അഴിമതി ആരോപണങ്ങൾക്ക് വഴിവെക്കുമെന്നാണ് കുറിപ്പെഴുതിയത്. എന്നാൽ, വിഷയം മന്ത്രിസഭ പരിഗണിക്കാതെ അശോകിനെ മാറ്റുകയും ചെയ്തു. ഇതോടെ ലൈഫ് പദ്ധതി പ്രകാരമുള്ള ഫ്ലാറ്റ് നിർമാണം പ്രതിസന്ധിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.