മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു

വട്ടിയൂര്‍ക്കാവ്: കനത്തമഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വട്ടിയൂര്‍ക്കാവ് നെട്ടയം മലമുകള്‍ സോണി ഭവനിൽ സെൽവരാജി​െൻറ വീട്ടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്‌. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കൂറ്റൻ പാറക്കെട്ടുകളോടുകൂടിയ മൺതിട്ട വലിയ ശബ്ദത്തോടെ ഇടിഞ്ഞ് വീടി​െൻറ ഭാഗത്തേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. സെല്‍വരാജ് ഭാര്യ ജാനറ്റ് ലൈല എൻജിനീറിങ് വിദ്യാര്‍ഥികളായ ഇവരുടെ മക്കള്‍ പ്രിന്‍സി, സോണി എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്. വട്ടിയൂര്‍ക്കാവ് പൊലീസ് സെല്‍വരാജിനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.