തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയപ്രേരിതം -വി.എസ്. ശിവകുമാർ തിരുവനന്തപുരം: ശശി തരൂരിനെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ബി.ജെ.പിയുടെ നയത്തിെൻറ ഭാഗമാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. പാർലമെൻറ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളെ തേജോവധം ചെയ്യുന്നതിനുള്ള ബി.ജെ.പിയുടെ ശ്രമം ജനങ്ങൾ തിരിച്ചറിയും. ഭരണനേട്ടങ്ങളില്ലാത്ത കേന്ദ്രസർക്കാർ ഇത്തരം നടപടികളിലൂടെ മുന്നോട്ടുപോകുന്നത് അവർ ജനങ്ങളിൽനിന്ന് കൂടുതൽ ഒറ്റപ്പെടുന്നതിനേ ഇടയാക്കുകയുള്ളൂവെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.