നഗരസഭ കൗൺസി​ലർക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ആക്രമണം

നെടുമങ്ങാട്: അനധികൃത ഓട്ടോ പാർക്കിങ് ചോദ്യംചെയ്ത . സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും നെടുമങ്ങാട് ടൗൺ വാർഡ് കൗൺസിലറുമായ ജെ. കൃഷ്ണകുമാറിനാണ് മർദനമേറ്റത്. ആക്രമിച്ച ഓട്ടോ ഡ്രൈവർ പുലിപ്പാറ ലക്ഷംവീട് രുദ്രഭവനിൽ സുമേഷിനെ (33) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 9.30ന് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം സൂര്യാറോഡിലാണ് സംഭവം. കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് ബസ് കയറുന്ന സ്ഥലത്തിന് സമീപം ഓട്ടോകൾ അനധികൃതമായി പാർക്ക് ചെയ്യാറുണ്ട്. കൗൺസിലർ ഇത് ചോദിക്കുന്നതിനിടെ ഒ‌ാട്ടോയിൽ ഇരുന്ന സുമേഷ് തന്നെ നിരവധി തവണ ചവിട്ടിയതായും കൈകൊണ്ട് ഇടിച്ചതായും കൃഷ്ണകുമാർ പറഞ്ഞു. തുടർന്ന് ട്രാഫിക് എ.എസ്.ഐയെ വിവരം അറിയിക്കുകയും ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.