എല്ലാ വില്ലേജ് ഓഫിസുകളിലും പ്രാഥമികസൗകര്യങ്ങൾ ഒരുക്കും ^മന്ത്രി

എല്ലാ വില്ലേജ് ഓഫിസുകളിലും പ്രാഥമികസൗകര്യങ്ങൾ ഒരുക്കും -മന്ത്രി കൊട്ടിയം: ഇൗ സർക്കാറി​െൻറ ഭരണകാലത്ത് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫിസുകളിലും പ്രാഥമികസൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. തഴുത്തല വില്ലേജ് ഓഫിസിനായി നിർമിച്ച സ്മാർട്ട് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 50 വില്ലേജ് ഓഫിസുകൾകൂടി ഉടൻ സ്മാർട്ട് വില്ലേജായി മാറും. സർക്കാർ ഓഫിസുകളിൽനിന്ന് ലഭിക്കുന്ന സേവനത്തി​െൻറ അടിസ്ഥാനത്തിലാണ് ജനം സർക്കാറിനെ വിലയിരുത്തുക. അക്കാര്യത്തിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. സർക്കാർ ജീവനക്കാരിൽ ചെറിയ വിഭാഗം ജനങ്ങൾക്ക് അസംതൃപ്തി ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നു. വനിതാ ജീവനക്കാർ ജോലി നോക്കുന്ന വില്ലേജ് ഓഫിസുകളിൽ ടോയ്െലറ്റ് പോലുമില്ലാത്ത അവസ്ഥയുണ്ട്. അതിനാലാണ് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിരഹിതഭരണമാണ് സർക്കാറി​െൻറ മുഖമുദ്രയെന്നും അത് യാഥാർഥ്യമാക്കുന്ന തരത്തിൽ വില്ലേജ് ഓഫിസുകൾ മാറണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. എം. നൗഷാദ് എം.എൽ.എ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ്, ജില്ലപഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ. സുലോചന, സബ് കലക്ടർ ഡോ. എസ്. ചിത്ര, ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ബാബു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.